Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karni Sena Activist

രാഹുലിനും 25 എംപിമാർക്കും എതിരേ വധഭീഷണി

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കും 25 എം​​​പി​​​മാ​​​ർ​​​ക്കു​​​മെ​​​തി​​​രേ തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​യാ​​​യ ക​​​ർ​​​ണി സേ​​​ന​​​യു​​​ടെ വ​​​ധ​​​ഭീ​​​ഷ​​​ണി. ക​​​ർ​​​ണി സേ​​​ന​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട് രാ​​​ജ് സിം​​​ഗ് എ​​​ന്നു സ്വ​​​യം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​യാ​​​ളാ​​​ണു വീ​​​ഡി​​​യോ പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ രാ​​​ഹു​​​ലി​​​നെ വീ​​​ട്ടി​​​ൽ​​​ക്ക​​​യ​​​റി വെ​​​ടി​​​വ​​​യ്ക്കു​​​മെ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്.

അ​​​തേ​​​സ​​​മ​​​യം, വ​​​ധ​​​ഭീ​​​ഷ​​​ണി വീ​​​ഡി​​​യോ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത​​​യാ​​​ളെ രാ​​​ജ​​​സ്ഥാ​​​നി​​​ലെ കോ​​​ട്ട​​​യി​​​ൽ​​​നി​​​ന്ന് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​താ​​​യി രാ​​​ജ​​​സ്ഥാ​​​ൻ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. വീ​​​ഡി​​​യോ​​​യി​​​ൽ കാ​​​ണു​​​ന്ന​​​യാ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നാ​​​ണ് കോ​​​ട്ട​​​യി​​​ലെ ബി​​​ജെ​​​പി ഘ​​​ട​​​ക​​​വും ക​​​ർ​​​ണി സേ​​​ന​​​യു​​​ടെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വും അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന ക​​​ർ​​​ണി​​​സേ​​​നാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ വീ​​​ഡി​​​യോ​​​യി​​​ൽ ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള​​​യെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ 25 കോ​​​ണ്‍ഗ്ര​​​സ് എം​​​പി​​​മാ​​​ർ അ​​​ധി​​​ക്ഷേ​​​പി​​​ച്ച​​​തി​​​ൽ എ​​​ല്ലാ ബി​​​ജെ​​​പി, ക​​​ർ​​​ണി സേ​​​നാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ആ​​​ഴ​​​ത്തി​​​ൽ രോ​​​ഷാ​​​കു​​​ല​​​രാ​​​ണെ​​​ന്ന് പ​​​റ​​​യു​​​ന്നു.

“രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഈ ​​​സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​തെ​​​ന്നാ​​​ണ് ഞാ​​​ൻ വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത്. രാ​​​ഹു​​​ൽ, ശ്ര​​​ദ്ധി​​​ച്ചു കേ​​​ട്ടു​​​കൊ​​​ള്ളൂ: ഇ​​​ത്ത​​​ര​​​മൊ​​​രു സം​​​ഭ​​​വം ഇ​​​നി​​​യു​​​മു​​​ണ്ടാ​​​യാ​​​ൽ, ഞ​​​ങ്ങ​​​ൾ നി​​​ങ്ങ​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​ക​​​യ​​​റി നി​​​ങ്ങ​​​ളെ വെ​​​ടി​​​വ​​​യ്ക്കും’’-​​​വീ​​​ഡി​​​യോ​​​യി​​​ലെ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ എം​​​പി​​​മാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ അ​​​വ​​​രെ​​​യും കൊ​​​ല്ലു​​​മെ​​​ന്നും വീ​​​ഡി​​​യോ​​​യി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്.

വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ച്ച​​​തി​​​നു​​​ പി​​​ന്നാ​​​ലെ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലും എ​​​ഐ​​​സി​​​സി മാ​​​ധ്യ​​​മ​​​വി​​​ഭാ​​​ഗം ത​​​ല​​​വ​​​ൻ പ​​​വ​​​ൻ ഖേ​​​ര​​​യും ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ​​​യും അ​​​വ​​​രു​​​ടെ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ത്തി​​​നെ​​​തി​​​രേ​​​യും രം​​​ഗ​​​ത്തെ​​​ത്തി.

അ​​​തേ​​​സ​​​മ​​​യം, വീ​​​ഡി​​​യോ​​​യി​​​ൽ പോ​​​ലീ​​​സ് സ്വ​​​യം ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​യാ​​​ളെ ബോ​​​ർ​​​ഖേ​​​ഡ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ചു ചോ​​​ദ്യം​​​ചെ​​​യ്തു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും കോ​​​ട്ട എ​​​സ്പി അ​​​റി​​​യി​​​ച്ചു.​​​

Latest News

Up